ഡൽഹി : നെറ്റ്വര്ക്കുകള് പങ്കുവെയ്ക്കുന്നതിനായി എയര്‍ടെല്ലിന് ആവശ്യമായ ഇന്റര്കണക്ഷന് പോയിന്റുകള്‍ ഇല്ലാത്തതിനെ തുടർന്ന് 2 കോടി കോളുകൾ തടസപ്പെടുന്നെന്ന പരാതിയുമായി ജിയോ. ജിയോയ്ക്കായി ഇന്റര്കണക്ഷന് പോയിന്റുകള്‍ അനുവദിക്കാമെന്ന് എയർടെൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ എയർടെൽ നൽകുന്ന ഇന്റര്കണക്ഷന് പോയിന്റുകള്‍ സുതാര്യമായ പ്രവര്‍ത്തനത്തിന് ആവശ്യമായതിലും കുറവാണെന്ന് ജിയോ വ്യക്തമാക്കുന്നു.
എയര്‍ടെല്‍ ഇന്റര്കണക്ഷന് പോയിന്റുകള്‍ നല്കാന് തയ്യാറായത് ട്രായ് ഇടപെട്ടപ്പോഴാണെന്നും ലൈസന്‍സ് നിബന്ധനപ്രകാരം കമ്പനി അത് സ്വയമേ ചെയ്യേണ്ടതായിരുന്നുവെന്നും ജിയോ അവകാശപ്പെടുന്നു.
Post Your Comments