ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ അതിര്‍ത്തിയിലെ ഉറി സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരില്‍ കൂടുതലും മരിച്ചത് തീപ്പിടുത്തത്തില്‍. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ടെന്റിന് തീപ്പിടിക്കുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ സൈനികരില്‍ പലരും ഉറക്കത്തിലായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്.
ഞായറാഴ്ച പുലർച്ചെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ കരസേനയുടെ 12 –ാം ബ്രിഗേഡിന്റെ ആസ്ഥാനത്ത് ആക്രമണം നടന്നത്. ആക്രമണത്തില്‍ 17 സൈനികര്‍ മരിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
സൈനിക യൂണിഫോമിലെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഹെലിപാഡിൽ സ്ഫോടനം നടത്തിയ ഭീകരർ സൈനികർക്കുനേരെ വെടിയുതിർത്തു. ഭീകരരെയെല്ലാം സൈന്യം പിന്നീട് വധിച്ചു. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
Post Your Comments