IndiaNews

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല- പ്രധാനമന്ത്രി

ന്യൂഡല്‍ഹി● കാശ്മീരിലെ ഉറി സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഉറിയിലെ ഭീരത്വപരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നിന്ദ്യമായ ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുകയാണ്. -മോദി ട്വീറ്റ് ചെയ്തു.

ഉറിയില്‍ രക്തസാക്ഷികളായ സൈനികരെ ഞങ്ങള്‍ നമസ്കരിക്കുന്നു. അവരുടെ സേവനം രാജ്യം എന്നും സ്മരിക്കും. തന്റെ മനസ് അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായും മോദി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് അതിര്‍ത്തിയിലെ നിന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക ആസ്ഥാനത്തിന് നേരെ നാല് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരേയും വകവരുത്തിയിരുന്നു. ഫിദായിദീന്‍ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button