പ്രധാന മന്ത്രിയുടെ പിറന്നാൾ ദിനം ദിവസങ്ങൾക്കു മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം നാടായ ഗുജറാത്തിലാണ് ആഘോഷം സംഘടിപ്പിച്ചത് . പ്രധാനമന്ത്രിക്ക് വേണ്ടി പ്രിയപ്പെട്ടവര്‍ തയ്യാറാക്കിത് അദ്ദേഹത്തേക്കാള്‍ നീളമുള്ള ഒരു കേക്കാണ് . ഗിന്നസ് ബുക്ക് ലക്ഷ്യം വച്ചാണ് കേക്ക് നിർമ്മിച്ചിരിക്കുന്നത്.
കേക്കിനു 3750 കിലോ ഭാരവും ഏഴടി നീളവുമുണ്ട്. പിരമിഡ് രൂപത്തിലുള്ള കേക്കിന് പല തട്ടുകളുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഒരു സുന്ദരന്‍ കേക്ക്. 30 ഷെഫുകള്‍ ചേര്‍ന്നാണ് കേക്ക് നിര്‍മ്മിച്ചത്. കേക്ക് മുറിക്കുന്നതാകട്ടെ ആദിവാസി പെണ്‍കുട്ടികളും. എന്‍ജിഒ ആയ ശക്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് സൂറത്തിലുള്ള അതുല്‍ ബേക്കറിയാണ് കേക്ക് നിര്‍മ്മിച്ചത്.
Post Your Comments