
ലാഗോസ്:അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗത്തിലെ വരികൾ കോപ്പിയടിച്ചതിന് നൈജീരിയന്‍ പ്രസിഡന്റ് മാപ്പു പറഞ്ഞു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് 2008ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഒബാമ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ വരികൾ പ്രയോഗിച്ചത്.എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് ബുഹാരി മാപ്പ് പറയുകയായിരുന്നു.
താനിതു വേണമെന്നു കരുതി ചെയ്തതല്ലെന്നും പ്രസംഗം അതുപോലെ പകർത്തി തന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി..ഒബാമ-ബുഹാരി കൂടിക്കാഴ്ച നടക്കാനിരിക്കുന്നതിനിടെയാണ്ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
‘‘ദീർഘകാലം നമ്മുടെ രാഷ്ട്രീയത്തെ വിഷപൂർണമാക്കിയ അതേ ചീത്ത കൂട്ടുകെട്ടിലേക്കും അൽപത്വത്തിലേക്കും അപക്വതയിലേക്കും തിരിച്ചുപോകാനുള്ള പ്രലോഭനം നമുക്കു ചെറുക്കാം.’’.എന്ന ഒബാമയുടെ പ്രസംഗത്തിലെ വരികളാണ് നൈജീരിയന്‍ പ്രസിഡന്റ് ഉപയോഗിച്ചത്.ബുഹാരിയുടെ പ്രചാരണം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണു ഈ വരികൾ അദ്ദേഹം പ്രയോഗിച്ചത്.
Post Your Comments