കാസർഗോഡ്:റാഗിംങ് എന്ന് കേട്ടിട്ടുണ്ട് എന്നാൽ കല്യാണ റാഗിങ്ങെന്ന് കേട്ടിട്ടുണ്ടോ. ,കല്യാണ റാഗിങ് കൂടുതലായി കണ്ടുവരുന്നത് മലബാർമേഖലയിൽ ആണ് .എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പല സ്ഥലങ്ങളിലും ഇപ്പോൾ കല്യാണറാഗിങിന് താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസുകാരെപ്പോലും ചുറ്റിച്ചുകളഞ്ഞ സംഭവമാണ് ഉണ്ടായത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്കുപോയ വരനെ വരന്റെ കൂട്ടുകാർ തട്ടിക്കൊണ്ടുപോയി.അഞ്ചോ പത്തോ മിനിറ്റോ അല്ലെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറോ അല്ല ഒരു രാത്രി മുഴുവൻ വരൻ കൂട്ടുകാർക്കൊപ്പമായിരിന്നു.എന്നാൽ തമാശ ഒടുവിൽ ചെന്നെത്തിയത് പോലീസ് സ്റ്റേഷനിലാണെന്നു മാത്രം.
നഗരത്തിൽ അസമയത്ത് കാറുകളിലായി ചുറ്റിയടിക്കുന്നതു കണ്ട യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കല്യാണറാഗിങ് ആണെന്ന് വ്യക്തമായത്.ഉപ്പള സ്വദേശിയായ വരനെയും കൂട്ടുകാരെയുമാണ് പോലീസ് പിടികൂടിയത്.
വരൻ ഇർഷാദിനെയാണ് പതിനാലു പേരടങ്ങിയ സുഹൃത്ത് സംഘം പുലർച്ചവരെ വധുവിന്റെ വീട്ടിൽ കൊണ്ടുപോകാതെ പല സ്ഥലത്തും കറക്കിയത്.വരന്റെ വീട്ടിൽ നിന്നും ഭക്ഷണം നല്കാത്തതിനാലാണ് വരനെ നഗരത്തിലെ ഹോട്ടലിലേക്ക് കൊണ്ടുവന്നതെന്നുമായിരിന്നു ഇവരുടെ വിശദീകരണം.എന്നാൽ വരൻ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരിന്നു.തന്റെ വീട്ടിലും വധുവിന്റെ വീട്ടിലും കൂട്ടുകാർക്ക് ഭക്ഷണം ഒരുക്കിയിരുന്നെന്നും എന്നാൽ അത് വേണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ പിടിച്ച് കയറ്റിക്കൊണ്ടു വന്നതാണെന്നും വരൻ വ്യക്തമാക്കി.തുടർന്ന് പോലീസുകാർ സുഹൃത്തുക്കളെകൊണ്ട് വരനോട് മാപ്പ് പറയിപ്പിക്കുകയും വരനെ വധുവിന്റെ വീട്ടിലേക്കയക്കുകയും ചെയ്തു.തുടർന്ന് പോലീസുകാർ യുവാക്കളെ സ്റ്റേഷനിൽ കൊണ്ടുവന്ന് പുലർച്ചെവരെ ക്ലാസ്സെടുത്തു കൊടുത്തതിനു ശേഷമാണ് വിട്ടയച്ചത്.
Post Your Comments