India

രാജ്യത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഡെങ്കു,ചിക്കന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേരളത്തിലും ഒഡീഷയിലും പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും അധികം ഡെങ്കി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 70 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്. രാജ്യത്താകെ മുപ്പത്തി ആറായിരം പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെങ്കി ബാധിച്ചിരിക്കുന്നത്. 70 പേര്‍ മരിച്ചു. ഇതുവരെ 15000ത്തോളം പേര്‍ക്കാണ് ചിക്കന്‍ ഗുനിയ ബാധിച്ചതെന്ന് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമബംഗാളും ഒഡീഷയുമാണ് ഡെങ്കി ബാധയില്‍ മുന്നില്‍. രണ്ടിടത്തും ആറായിരത്തിലധികം പേര്‍ക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ ഇതുവരെ 24 പേരും ഒഡീഷയില്‍ 10 പേരും മരിച്ചു. ഡെങ്കിലിയും ചിക്കന്‍ഗുനിയയിലും ഒരുപോലെ മുന്നിലാണ് കര്‍ണാടകം. കര്‍ണാടകത്തില്‍ ചിക്കന്‍ ഗുനിയ ബാധ പതിനായിരത്തിന് അടുത്തെത്തിയിരിക്കുന്നു. തൊട്ടടുത്തുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലും 1024 ചിക്കന്‍ഗുനിയകേസുകളും 2500 ഡെങ്കികേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇപ്പോള്‍ ചിക്കന്‍ ഗുനിയ ബാധ രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ 1724 പേര്‍ രോഗബാധിതരാണെന്നാണ് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിനുള്ള വിവരം. രാജ്യത്തെ ആകെ പതിനാലായിരത്തി ആറുന്നൂറ്റി അമ്പത്താറ് പേര്‍ക്ക് ചിക്കന്‍ ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button