ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി എംഎല്‍എ സരിതാ സിംഗിനെതിരെ കൈക്കൂലി കേസ്. സരിതാ സിംഗ് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. എന്നാല്‍ പരാതി വ്യാജമാണെന്ന് സരിതാ സിംഗ് ആരോപിച്ചു. തന്റെ ഓഫീസില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ആളാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. തന്റെ ലെറ്റര്‍പാഡും സ്റ്റാമ്പും മോഷണം പോയതായും പരാതിക്കാരന് നല്‍കിയിരിക്കുന്ന രേഖയിലെ ഒപ്പ് തന്റെയല്ലെന്നും അവര്‍ പറഞ്ഞു.
Post Your Comments