NewsInternational

മെസ്സിയെ വെല്ലുന്ന പ്രകടനം: 3 വയസുകാരനെ തേടിയെത്തിയത് അപൂർവ്വഭാഗ്യം

ലണ്ടൻ: മെസ്സിയെ വെല്ലുന്ന പ്രകടനവുമായി ഒരു ബാലൻ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ജാക്സൺ എന്ന ഈ 3 വയസുകാരനെ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജാക്സണിന്റെ അമ്മ ജോണെ റാഡ്ക്ലിഫ് ആണ് ജാക്‌സണ്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ക്ലബ് അധികൃതരുടെ ശ്രദ്ധയിൽ പെടുകയും ടീമിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

നാലു വയസുള്ള സഹോദരനും അമ്മയ്ക്കുമൊപ്പം വീടിന് മുന്നിലാണ് ഈ ബാലൻ ഫുട്‍ബോൾ പരിശീലനം ചെയ്തിരുന്നത്. ഫുട്‌ബോള്‍ പരിശീലനത്തിനായി ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജാക്‌സണ്‍ ലാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button