NewsInternational

അന്താരാഷ്‌ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാകിസ്ഥാന്‍ അണ്വായുധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്താന്‍ പുതിയ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം നിര്‍മിക്കാനൊരുങ്ങുന്നതായി സൂചന. ആണവസാമഗ്രി വിതരണ സംഘത്തില്‍(എന്‍.എസ്.ജി.) അംഗത്വത്തിന് അവകാശം ഉന്നയിക്കുന്ന സമയത്താണ് പാകിസ്ഥാൻ വീണ്ടും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത്.

പാശ്ചാത്യ പ്രതിരോധവിദഗ്ധര്‍ക്ക് ഇസ്ലാമാബാദിനടുത്ത് കഹുതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചു. 2015 സപ്തംബര്‍ 28-നും 2016 ഏപ്രിൽ 18 നും എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്‌ക്കൊപ്പംതന്നെ പാകിസ്താനും എന്‍.എസ്.ജി.യില്‍ അംഗത്വമുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആണവായുധ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ പുതിയ പദ്ധതി എൻ എസ്‌ ജി യുടെ നയങ്ങളോട് യോജിച്ചുപോകുന്നതല്ല.

ലോകത്ത് ഏറ്റവുംവേഗത്തില്‍ വളരുന്ന ആണവശക്തിയായ പാകിസ്താന് ചൈനയാണ് പ്രധാനമായും ആണവസാമഗ്രികളുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുന്നത്. നിലവില്‍ പാകിസ്താന് 120 ആണവായുധങ്ങളുണ്ട്. ഇന്ത്യ, ഇസ്രായേല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button