IndiaNews

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ മുമ്പന്‍ ആരെന്നു വെളിപ്പെടുത്തി മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡൽഹി:കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നും ചര്‍ച്ചയ്ക്കുപോയാല്‍ ഇന്ത്യ നാണം കെടുമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.ചൈന നല്‍കിയ ആയുധങ്ങളാണ് പാക്കിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്നും കട്ജു പറയുകയുണ്ടായി.ചര്‍ച്ച നടത്തണമെന്നു പറയുന്നത് വിവരമില്ലായ്മയാണ്. വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ പ്രയോജനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണ്. പാക്കിസ്ഥാനെ ചൈന ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും നാഗാലന്‍ഡിലെ സായുധകലാപം ചൈനയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും കട്ജു അഭിപ്രായപ്പെടുകയുണ്ടായി.കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നാണു വിഘടനവാദികളുടെ ആവശ്യം. പക്ഷെ, കശ്മീരിനു വേണ്ടത് തൊഴില്‍, ആരോഗ്യം ,ഭക്ഷണം, വിദ്യാഭ്യാസം എന്നിവയാണ്. ഇവ നല്‍കി കശ്മീർ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരും സംഘടനകളും പരാജയപ്പെട്ടുവെന്നും കട്ജു പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button