IndiaNewsInternational

കശ്മീര്‍ പ്രക്ഷോഭത്തെ പിന്തുണച്ച ജെഎന്‍യു നേതാക്കള്‍ ബലൂച് സമരത്തെ കാണാത്തതെന്ത്? മാർക്കണ്ഡേയ കട്ജു

ന്യൂഡൽഹി : കനയ്യകുമാര്‍ അടക്കമുള്ള മുന്‍ ജെഎന്‍യു നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു.പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ടില്‍ പതിനായിരക്കണക്കിന് ബലൂചികള്‍ക്കാണ് ജീവന്‍നഷ്ടമായത്.കശ്മീര്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്ന ജെഎന്‍യുവിലെയും ജാദവ് പൂരിലെയും വിദ്യാര്‍ത്ഥികള്‍ ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ കാണാതെ പോകുന്നതെന്തെന്ന്‍ കട്ജു ചോദിച്ചു.

ബലൂചിസ്ഥാന്‍കാരുടേത് സ്വാതന്ത്ര്യസമരമല്ലേ? ഇവരും മനുഷ്യരല്ലേ ? സമരരംഗത്തുള്ള ബലൂചികളെ പുഴുക്കളായാണോ കനയ്യകുമാര്‍ അടക്കമുള്ള നേതാക്കള്‍ പരിഗണിക്കുന്നതെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.എസ്എഫ്‌ഐയുടെയും ഐസയുടെയും പുതിയ നേതാക്കളും ബലൂച് സമരത്തില്‍ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നിട്ടില്ല. ഇത് നാണക്കേടാണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കനയ്യ കുമാര്‍,ഷെഹ്ല റാഷിദ് , ഉമര്‍ ഖാലിദ്, അനിര്‍ബന്‍ തുടങ്ങിയ നേതാക്കളുടെ തലയില്‍ ഒന്നുമില്ലെന്നും, ഇവര്‍ വൃഥാജല്‍പ്പകരാണെന്നും കട്ജു പറയുന്നു. ജെഎന്‍യു തെരഞ്ഞെടുപ്പിന് ശേഷം ഇവരെല്ലാം അപ്രത്യക്ഷരായിരിക്കുകയാണ്, കട്ജു അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button