എഡിന്‍ബര്‍ഗ് : ഇന്ത്യക്കാര്‍ക്ക് പ്രിയം സ്‌കോച്ച് വിസ്‌കിയോട്. ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സ്‌കോച്ച് വിസ്‌കിയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യം ഏറിയതോടെ ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വിപണിയിലെ മദ്യത്തിനുള്ള 150 ശതമാനം നികുതി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കുള്ള പ്രധാന പ്രതിസന്ധിയായിരുന്നു. എന്നാല്‍ മദ്യവിപണി മൂന്ന് ശതമാനം കൂടി വിപുലീകരിക്കാനുള്ള നീക്കത്തോടെ വിപണി പിടിച്ചടക്കാനുള്ള അവസരം സ്‌കോച്ച് ഉല്‍പാദകര്‍ക്ക് ലഭിച്ചതായി ഐഡബ്ല്യുഎസ്ആര്‍ വ്യക്തമാക്കുന്നു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന ബ്രിട്ടണ്‍ ഈ അവസരം മുതലാക്കി കൂടുതല്‍ ഉല്‍പ്പാദനത്തിന് ഒരുങ്ങുകയാണെന്ന് രാജ്യത്തെ വ്യാപാര സമിതി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉത്പാദനം നടത്തുന്നതെന്ന് സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ പറഞ്ഞു.
Post Your Comments