റിയാദ്: പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ആഴ്ചയിൽ 56 മണിക്കൂറിൽ കൂടുതൽ ഡ്രൈവർ ബസ് ഓടിക്കാൻ പാടില്ലെന്നും തുടർച്ചയായി രണ്ടാഴ്ചയിൽ ഡ്രൈവർ 90 മണിക്കൂറിൽ കൂടുതലും ജോലി ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഡ്രൈവറുടെ പ്രതിദിന വിശ്രമ സമയം തുടർച്ചയായ 11 മണിക്കൂറിൽ കുറയാൻ പാടില്ല. തുടർച്ചയായി ആറു ദിവസം ജോലി ചെയ്ത ശേഷം ഡ്രൈവർക്ക് ലഭിക്കുന്ന പ്രതിവാര വിശ്രമ സമയം തുടർച്ചയായ 45 മണിക്കൂറിൽ കുറയരുതെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
Read Also: രാമക്ഷേത്ര നിർമ്മാണം: ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു
Post Your Comments