KeralaNews

ഒരു ബിജെപി വനിതാനേതാവ് കൂടി അപകടത്തില്‍പ്പെട്ടു!

മലയിൻകീഴ്: കൊല്ലം കൗൺസിലർ കോകിലയെ കൊലപ്പെടുത്തിയതിന് സമാനമായ അപകടം തിരുവനന്തപുരത്തും. ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ബിജെപി വനിതാ നേതാവിനു ഗുരുതരപരിക്ക്. ഇടിച്ചിട്ട ഓട്ടോ കണ്ടെത്താനോ കേസെടുക്കാനോ പോലീസ് തയ്യാറാകാത്തത് സംഭവം ആസൂത്രിതമാണെന്നുള്ള സൂചന നൽകുന്നു.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് മൊട്ടമൂട് പറമ്പുക്കോണം നാരായണീയത്തില്‍ രശ്മി സുരേഷിനെയാണ് ഉത്രാട തലേന്ന് നിയമസഭാ സാമാജികരുടെ മന്ദിരത്തിന് മുന്നിൽ വെച്ച് അമിത വേഗത്തിൽ വന്ന ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. ഇടിച്ചിട്ട ശേഷം ഓട്ടോ നിർത്താതെ പോയി. ഓട്ടോയിൽ ഡ്രൈവറല്ലാതെ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാഫിക് പോലീസ് സ്ഥലത്തെത്തിയെങ്കിലും രശ്മിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നു വിവരമറിഞ്ഞെത്തിയവരും നാട്ടുകാരും ചേര്‍ന്നാണ് ബോധരഹിതയായി കിടന്ന രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവസ്ഥലത്ത് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓട്ടോ ഓടിച്ചയാളെ കണ്ടെത്താനായിട്ടില്ല.

തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിനെ തുടർന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് തന്നോട് പകയുണ്ടായിരുന്നതായും പലവട്ടം ഇവര്‍ ബൈക്കുകളില്‍ തന്റെ വാഹനത്തെ പിന്തുടര്‍ന്ന് അപകടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും രശ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button