തിരുവനന്തപുരം: സൗമ്യാ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെ പുനഃ പരിശോധന ഹർജി സമർപ്പിക്കാൻ നിയമ മന്ത്രി എ.കെ ബാലൻ ഡൽഹിയിലേക്ക്. ഇതിനായി നിയമവിദഗ്ദ്ധരുമായും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായും അദ്ദേഹം ചര്‍ച്ച നടത്തും. സൗമ്യാ കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം പുനഃപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. പുതിയ വസ്തുതതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കാൻ സാധ്യതയുള്ളൂ.
Post Your Comments