India

മോദിയുടെ പിറന്നാള്‍ കേക്ക് തയാറാകുന്നു ; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ കേക്ക് തയാറാകുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തയാറാകുന്ന കേക്കിന് ലോകത്തിലെ ഏറ്റവും ഉയരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂററ്റിലെ അതുല്‍ എന്ന ബേക്കറി ശൃംഖലയാണ് കേക്ക് നിര്‍മ്മിക്കുന്നത്. 2.5 ടണ്‍ ഭാരമുള്ള എട്ട് അടി ഉയരമുള്ള കേക്കാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ കേക്കിന് സ്വന്തമാകും. നിലവില്‍ പോളണ്ടില്‍ നിര്‍മ്മിച്ച കേക്കിനാണ് ഗിന്നസ് റെക്കോര്‍ഡ്.

മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് വിപുലമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്. സൂററ്റിലെ ശക്തി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംഘടനയുടെ കൂടി സഹകരണത്തോടെയാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബേഠി പഠാവോ ബേഠി ബചാവോ തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ ആദരസൂചകമായാണ് മോദിയുടെ ജന്മദിനാഘോഷം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button