പെഷാവര്‍● വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചേരിപ്രദേശമായ ബുട്മാനയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പാക് താലിബാന്‍ തീവ്രവാദ സംഘടനയാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments