ബെംഗളൂരു: തെരുവുനായ്ക്കള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍ ഇപ്പോഴും നായസ്‌നേഹികള്‍ക്ക് ഒരു കുറവുമില്ല. മനുഷ്യനെക്കാള്‍ നായയെ വിശ്വസിക്കാമെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. തന്റെ ലൂസിയ എന്ന നായയെ ഉപേക്ഷിക്കാന്‍ ഒരിക്കലും തയ്യാറല്ല. തനിക്കും നായയ്ക്കുമിടയില്‍ മറ്റൊരാള്‍ പോലും വരുന്നത് അവള്‍ക്കിഷ്ടമല്ല.
അങ്ങനെ ഒരു കല്യാണം ശരിയായി. പക്ഷെ, വരന്‍ ആവിശ്യപ്പെട്ടത് നായയെ ഉപേക്ഷിക്കണമെന്നാണ്. എന്നാല്‍, അതിനു സാധിക്കില്ലെന്നു പറയുകയും ഭാവി വരനെതന്നെ വേണ്ടെന്നും വെക്കുകയുമായിരുന്നു പെണ്‍കുട്ടി. ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയാണ് കരിഷ്മ വാലിയ. ഡെല്‍ഹിയിലുള്ള ഒരാളുമായി കരിഷ്മയുടെ വിവാഹം അടുത്തിടെയാണ് നിശ്ചയിച്ചത്. നായയെ ഉപേക്ഷിക്കാന്‍ വരന്‍ ആവശ്യപ്പെട്ടതും ഇതിനു നല്‍കിയ മറുപടിയും പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കല്യാണം കഴിഞ്ഞാല്‍ ലൂസിയയെ കൂടെ കൂട്ടുമെന്നാണ് കരിഷ്മ പറഞ്ഞത്. സാധ്യമായ എല്ലാ വഴികളിലൂടെയും വളര്‍ത്തു നായ്ക്കള്‍ നമ്മുടെ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കും എന്നാണ് കരിഷ്മ പറയുന്നത്. മാതാപിതാക്കളും ഭാവിവരനും മനസ്സ് മാറ്റാന്‍ നിര്‍ബന്ധിച്ചെങ്കിലും ഒന്നും നടന്നില്ല. കല്യാണം തന്നെ പെണ്‍കുട്ടി വേണ്ടെന്നുവെച്ചു.
Post Your Comments