NewsIndia

ഐഫോണ്‍ കവര്‍ച്ചാസംഘം പിടിയില്‍

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി കവർന്ന 900 ത്തോളം ഐ ഫോണുകളുമായി 2 പേർ പിടിയിലായി. മെഹ്താബ് ആലം (24), അര്‍മാന്‍ (22) എന്നിവരെയാണ് ഡൽഹി പോലീസ് പിടികൂടിയത്. 2.25 കോടിരൂപ വിലമതിക്കുന്ന ഐ ഫോൺ 5 എസ് മോഡലുകളുമായാണ് ഇവർ അറസ്റ്റിലായത്.

മെഹ്താബ് ആലമിനെ മോഷ്ടിച്ച ഐ ഫോണുകൾ കടത്തുന്നതിനിടെ മഹിപല്‍പൂരില്‍ വച്ചും അര്‍മാനെ രംഗ്പുരിയില്‍ വെച്ചുമാണ് പിടികൂടിയത്. ഈ മാസം 13 നാണ് ഇവർ ഡൽഹിയിലെ ഒഖ്ലയില്‍ നിന്ന് ദ്വാരകയിലേക്ക് ഐ ഫോണുമായി പോയ ട്രക്ക് കൊള്ളയടിച്ചത്.

ട്രക്ക് ഡ്രൈവറെ ബന്ദിയാക്കിയായിരുന്നു കവർച്ച എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഈശ്വർ സിങ് പറഞ്ഞു. അന്വേഷണം ട്രക്കിന്റെ മുൻകാല ഡ്രൈവർമാരിലേക്കും നീളുമെന്നാണ് സൂചന. ഭോലാ, പ്രദീപ് എന്നീ ഡ്രൈവര്‍മാര്‍ രണ്ടാഴ്ച മുമ്പ് ജോലി ഉപേക്ഷിച്ച് പോയിരുന്നു. ട്രക്ക് സ്ഥിരമായി കടന്നുപോകാറുള്ള വഴികളും മറ്റും കൃത്യമായി അറിയുന്ന ഇവരാണ് കവർച്ചയുടെ ആസൂത്രകരെന്നാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button