യുഎഇ: മരിച്ചവരിൽ നിന്നും ജീവിച്ചിരിക്കുന്നവരിൽ നിന്നും അവയവങ്ങൾ മാറ്റി വയ്ക്കാൻ അനുവദിക്കുന്ന നിയമത്തിന് അംഗീകാരമായി. അവയവം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന നിരവധി പേർക്ക് ഈ നിയമം വഴി ആശ്വാസമാകും.അതേസമയം അവയവങ്ങൾ വിൽക്കുന്നത് ഈ നിയമത്തിലൂടെ തന്നെ വിലക്കുന്നുമുണ്ട്.
ഗസറ്റിൽ പ്രഖ്യാപിച്ച ശേഷം ആറ് മാസത്തിന് ശേഷം മാത്രമേ നിയമം നിലവിൽ വരികയുള്ളൂ. മാർച്ചിൽ നിയമം നിലവിൽ വരും. പ്രസിഡണ്ട് ഷെയ്ഖ് ഖലിഫ ബിൻ സയീദ് അൽ നഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്. പുതിയ നിയമത്തിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാനാകും. ചികിത്സിക്കാനാകാത്ത പല രോഗങ്ങൾക്കും ഇതൊരു പരിഹാരമാകുമെന്നും വിലയിരുത്തുന്നു.
നിയമ വ്യവസ്ഥകൾ ഇവ,അവയവങ്ങൾ ദാനം ചെയ്യുന്ന ആൾ പൂർണ ആരോഗ്യവാനായിരിക്കണം,ജീവിച്ചിരിക്കുന്ന വ്യ ക്തിയിൽ നിന്ന് ഏറ്റവും അടുത്ത ബന്ധുക്കൾ ആയിരിക്കണം, ദമ്പതികളാണെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും വിവാഹബന്ധം ഉണ്ടായിരിക്കണമെന്നുമാണ് നിബന്ധനകൾ.
Post Your Comments