വൈശാലി : പോലീസുകാര്‍ മൃതദേഹം കയറില്‍ കെട്ടി വലിച്ചിഴച്ചു. ബിഹാറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഗ്രാമവാസികളില്‍ ഒരാളെ ഗംഗാ നദീ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം കൊണ്ടു പോവാന്‍ ആംബുലന്‍സോ, അധികൃതരോ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനൊരു കൃത്യത്തിന് തയ്യാറായത്.
പോലീസ് ഉദ്യോഗസ്ഥന്‍ ശവശരീരം മീറ്ററുകളോളമാണ് വലിച്ചു കൊണ്ടു പോയത്. പോലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹം വലിച്ചു കൊണ്ടു പോവുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് വഴിയരികില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ മാസം ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ഭാര്യയുടെ മൃതദേഹം ചുമലില്‍ കൊണ്ടു നടന്ന സംഭത്തിന് പിന്നാലെയാണ് പുതിയ വാര്‍ത്തയും പുറത്ത് വന്നത്.
Post Your Comments