IndiaNews

ലാലുവിന്‍റെ മകന്‍ തേജ് പ്രതാപിന്റെ ക്രിമിനല്‍ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്ത്!

പാറ്റ്‌ന : മാധ്യമപ്രവര്‍ത്തകനായിരുന്ന രാജ്ദിയോ രഞ്ജന്‍ കൊലപാതകകേസിൽ പിടികിട്ടാപുള്ളിയായ മുഹമ്മദ് കൈഫ് എന്ന ബണ്ടിയോടൊപ്പമുള്ള ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ ചിത്രം വിവാദമാകുന്നു. മുഹമ്മദ് ഷഹാബുദ്ദീന്റെ അനുയായിയാണ്‌ ഇദ്ദേഹം. സംഭവത്തെതുടര്‍ന്ന് കൊല്ലപ്പെട്ട മാധ്യമപ്രവ്രര്‍ത്തകന്റെ ഭാര്യ ആശ എസ്പി സൗരബ് ഷായെ സമീപിക്കുകയും ഷഹാബുദീനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

താനൊരു മന്ത്രിയാണെന്നും തന്നെക്കാണാന്‍ ആയിരങ്ങള്‍ നിത്യേന വരാറുണ്ടെന്നുമാണ് തേജ് പ്രതാപിന്റെ പ്രതികരണം. അഖിലേഷ് യാദവിനെപ്പോലെ പ്രശ്‌നത്തില്‍ ഇടപ്പെട്ട് പിതാവിനോട് ഷഹാബുദ്ദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം തേജ്വസി പ്രതാപിനുണ്ടോ എന്ന് ചോദിച്ച ബിജെപി നേതാവ് സുശീല്‍ കുമാർ മോദിക്കെതിരെയും തേജസി പ്രതാപ് പ്രതികരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button