KeralaNewsIndiaInternational

വാഗാ അതിര്‍ത്തിയില്‍ ഒന്‍പതുവയസ്സുകാരിയായ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം

അടാരി: വാഗാ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിനുപോയ ഒന്‍പതുവയസ്സുകാരി ഇരുമ്പ് തൂൺ വീണുമരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ സന്ദര്‍ശകഗ്യാലറിയില്‍ ഇരിക്കുമ്പോള്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൂണ്‍ പൊളിഞ്ഞ് തലയില്‍ വീഴുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ബില്ലാ സിങ്ങി(40)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശകര്‍ക്കു താമസിക്കുന്നതിനായി സന്ദര്‍ശകഗ്യാലറിക്കു മുകളില്‍ മുറികള്‍ പണിതുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തൂണാണ് തകര്‍ന്നുവീണത്.കുടുംബത്തോടൊപ്പം ഇന്ത്യ – പാക്ക് സൈനികാഭ്യാസം കാണുന്നതിന് വാഗയിലെത്തിയതായിരുന്നു ശ്രീനന്ദന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button