മംഗളൂരു: പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനി മരിച്ചു. മംഗളൂരുവിന് അടുത്ത് സുള്ള്യയിൽ നടന്ന സംഭവത്തിൽ, പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ശ്രവ്യയാണ്
ദാരുണമായി മരിച്ചത്.
ഇക്കഴിഞ്ഞ ഫ്രെബുവരി 17ന് ശ്രവ്യ പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേക്കുകയായിരുന്നു. കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയിൽ ഇരുട്ടായിരുന്ന സമയത്താണ് പെൺകുട്ടി ടൂത്ത് പേസ്റ്റ് എടുക്കാൻ ശ്രമിച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടൻ വെള്ളം ഉപയോഗിച്ച് വായ വൃത്തിയാക്കി. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കരുതി ചികിത്സ തേടിയിരുന്നില്ല.
മീഡിയവൺ വിലക്ക്: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ്
അടുത്ത ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രവ്യ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട്, ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശ്രവ്യ ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments