NewsIndia

കൊലപാതക വിചാരണ മിന്നല്‍വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച് മഹിളാ കോടതി!

ഡിണ്ടിഗല്‍: കൊലപാതകം നടന്നതിന്റെ പതിനഞ്ചാം നാൾ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. ഡിണ്ടിഗലിലെ മഹിള കോടതിയാണ് ആര്‍.വി.എസ് നഗറിലെ പി.ഇളന്‍കുമരന് 10 വർഷത്തെ തടവ് വിധിച്ചിരിക്കുന്നത്. ആഗസ്റ്റ് 26 നാണ് സംഭവം നടന്നത് . പി.ഇളന്‍കുമരൻ ഭാര്യയുമായി വഴക്കിടുകയും മര്‍ദനമേറ്റ് ഭാര്യ മരണപ്പെടുകയും ചെയ്തു. നിരവധിപേരുടെ മുന്നിൽ വെച്ചാണ് ഇയാൾ കല്ലും കമ്പും ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊന്നത്.

തുടർന്ന് വളരെപ്പെട്ടെന്ന് തന്നെ പോലീസ് ഇയാളെ പിടികൂടുകയും നടപടികൾ വളരെ വേഗത്തിലാക്കുകയും ചെയ്തു. ഡിണ്ടിഗല്‍ മഹിളാ കോടതിയില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. തുടർന്ന് മഹിള കോടതി ജഡ്ജി കരുണാനിധി ഇളന്‍കുമരനെ 10 വര്‍ഷം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷ വിധിക്കുകയായിരുന്നു.പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധികതടവ് അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button