ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ കോടതി വിധി വന്നതോടെ രാജ്യത്തെ സ്ത്രീകള്‍ പ്രതികരിക്കുന്നു. രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെപോലും പിച്ചി ചീന്തുന്ന നീചന്മാര്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് 25 കാരിയായ ഒരമ്മ ചോദിക്കുന്നു. പീഡനത്തിനിരയായ 11മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് പ്രതികരിച്ചത്.
തന്റെ അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ ഒരു ശ്വാസത്തിന്റെ അനക്കം പോലുമില്ലാതെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. രക്തത്തില്‍ കുളിച്ച മകളുടെ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന അമ്മയുടെ ചോദ്യത്തിന് പലരും ഉത്തരം നല്കേണ്ടിയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയാകുമ്പോള്‍ ചോദ്യം മാത്രം അവശേഷിച്ചാല്‍ പോര, ഉത്തരങ്ങള്‍ പറയാന്‍ നീതിന്യായ വ്യവസ്ഥ തയ്യാറാകണമെന്ന് യുവതി പറയുന്നു.
രണ്ട് മണിക്കൂറോളമാണ് ആ കുഞ്ഞുശരീരം വേദന അനുഭവിച്ചത്. മാതാപിതാക്കളുടെ കൈകളില്‍ കിട്ടിയപ്പോള്‍ അവള് ചോരയില്‍ കുളിച്ചിരുന്നു. ആ ഒരു സംഭവത്തില്‍ നിന്നും ഈ കുടുംബം മോചിതരായിട്ടില്ല. ഷീറ്റുകള്‍ കെട്ടിമറച്ച ഷെഡ്ഡിലാണ് എന്റേയും ഭര്‍ത്താവിന്റേയും ഞങ്ങളുടെ രണ്ട് മക്കളുടേയും ജീവിതം. 12 മണിക്കാണ് കുട്ടിയെ കാണാതാകുന്നത്.
ഞാനും ഭര്‍ത്താവും ഉണര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം നോക്കി. കുഞ്ഞിനെ കണ്ടെത്താനായില്ല. 1.30 ഓടെ പൊലീസ് സ്ഥലത്തെത്തി. രണ്ട് മണിയോടെ കുഞ്ഞിനെ കണ്ടെത്തി. തന്റെ കൈയിലേക്ക് കുഞ്ഞിനെ കിട്ടിയപ്പോള്‍ അവള്‍ക്ക് ബോധമുണ്ടായിരുന്നില്ല. സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് പ്രതിയെ പിടികൂടി. പക്ഷെ അതുകൊണ്ട് എന്താണ് ഉണ്ടാകുന്നതെന്ന് ആ അമ്മ കരഞ്ഞുകൊണ്ട് ചോദിക്കുന്നു. അയാളെ അറസ്റ്റ് ചെയ്തതു കൊണ്ട് പീഡനം അവസാനിക്കുന്നില്ലല്ലോയെന്നും യുവതി ചോദിക്കുന്നു.
Post Your Comments