NewsInternational

അമേരിക്കന്‍ ബോംബ്‌വര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് ഐഎസ് രാസായുധ നിര്‍മ്മാണശാല!

ന്യൂയോർക്ക്∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ രാസായുധ നിർമാണശാലയിൽ യുഎസ് ബോംബിട്ടു. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് രാസായുധ നിർമാണശാലയിലെ 50 ഇടങ്ങളിൽ ബോംബിട്ട വിവരം യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് കമാൻഡർ ലഫ്.ജനറൽ ജഫ്റി ഹാറിജിയനാണ് അറിയിച്ചത്.

ഐഎസ് കയ്യടക്കി രാസായുധ നിർമാണശാലയാക്കി മാറ്റിയ ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി തന്നെയായിരുന്നു അവരുടെ കേന്ദ്ര ആസ്ഥാനവും. എന്നാൽ ഇവിടെ എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നും ഏതൊക്കെ രാസവസ്തുക്കൾ ഉണ്ടായിരുന്നു എന്നുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഐഎസിന്റെ രാസായുധശാലകളെ നശിപ്പിക്കുന്നതിലാണ് യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സേന ഇപ്പോൾ ശ്രദ്ധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button