NewsInternational

ഭീകരതയ്ക്കെതിരായുള്ള ഇന്ത്യന്‍ വംശജരുടെ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ്!

വാഷിങ്ടന്‍: രാജ്യാന്തരതലത്തില്‍ ഭീകരതയ്ക്കിരയായവരെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന് ക്ഷണം.ഹ്യൂമാനിറ്റി യുണൈറ്റഡ് എഗന്‍സ്റ്റ് ടെറര്‍ ചാരിറ്റി എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലേക്കാണ് ട്രംപിനെ ക്ഷണിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്‍പതിനാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയിലൂടെ ലഭിക്കുന്ന പണം ലോകമെങ്ങും ഭീകരതയ്ക്കിരയായവര്‍ക്കു നല്‍കും. ഇവരില്‍ അഞ്ചുലക്ഷം ഹിന്ദു അഭയാര്‍ഥികള്‍ക്കു മുന്‍ഗണനയുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.എന്നാൽ . പരിപാടിയില്‍ പങ്കെടുക്കുമോ എന്നു ട്രംപ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button