തിരുവന്തപുരം:അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി നേതാവ് അമിത് ഷാ കേരളത്തെയും കേരളീയരേയും കേരള സംസ്കാരത്തെയും ആണ് അപമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചാണ് പിണറായിവിജയന് തന്റെ നിലപാട് അറിയിച്ചത്.
Post Your Comments