തിരുവനന്തപുരം : കേരളത്തെയും മലയാളികളെയും പുകഴ്ത്തി വീണ്ടും മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. മലയാളികള്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കട്ജു മലയാളികളെ വീണ്ടും പുകഴ്ത്തിയത്. എല്ലാവിധ വൈവിധ്യങ്ങള്‍ കൊണ്ടും മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരെ പ്രതിനിധീകരിക്കുന്നതെന്നും രാജ്യം മുഴുവന്‍ നിങ്ങളെ കണ്ടു പഠിക്കണമെന്നുമാണ് കട്ജു പറഞ്ഞത്.
മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് കഴിഞ്ഞമാസം കട്ജു അഭിപ്രായപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ നാടായ ഇന്ത്യയില്‍ എല്ലാത്തിനെയും സ്വീകരിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളികളുടെ പ്രത്യേകത. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊണ്ടിട്ടുള്ളത് മലയാളികള്‍ക്കാണ്. യഥാര്‍ത്ഥ ഇന്ത്യക്കാരെ പ്രതിനിധികരിക്കുന്നത് മലയാളികള്‍ മാത്രമാണെന്നും കട്ജു അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments