IndiaNews

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കാന്‍ വ്യത്യസ്ത ആശയവുമായി സൂറത്ത് നിവാസികള്‍!

സെപ്റ്റംബര്‍ 17-ആം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ തയാറെടുക്കുകയാണ് ഗുജറാത്തിലെ സൂറത്ത് നിവാസികള്‍. പ്രധാനമന്ത്രിയുടെ 67-ആം ജന്മദിനം പത്രക്കെട്ടുകള്‍ ദാനം നല്‍കി, അത് വിറ്റുകിട്ടുന്ന പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിച്ച് ആഘോഷിക്കാനാണ് സൂറത്ത് നഗരത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 17-ന് തന്‍റെ ജന്മദിനം ഗുജറാത്തിലെ നവ്സാരിയില്‍ ദിവ്യാംഗരോടും കുട്ടികളോടുമൊപ്പം ആഘോഷിക്കാനാണ് പ്രധാനമന്ത്രിയുടെ പരിപാടി. അന്നുതന്നെ പത്രക്കെട്ടുകള്‍ വിറ്റുകിട്ടുന്ന പണത്തിന്‍റെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കും. ബിജെപിയുടെ സൂറത്തിലെ പ്രമുഖനേതാവ് ഹര്‍ഷ് സംഘ്വിയാണ് ഈ വമ്പന്‍പരിപാടിയുടെ മുഖ്യആസൂത്രകന്‍. ഇപ്പോള്‍ത്തന്നെ 2.5-ലക്ഷത്തിലധികം രൂപയ്ക്കുള്ള പത്രക്കെട്ടുകള്‍ വിറ്റുകഴിഞ്ഞതായി സംഘ്വി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button