കലാഭവൻ മണിയുടെ നാടൻ പാട്ടുകൾകൊണ്ട് മുഖരിതമാണ് ഓരോ ഓണക്കാലവും. ഈ ഓണം മാണി ഇല്ലാതെ കടന്നു പോകുന്നു. മാണിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങേണ്ടതുണ്ട്. കേസന്വേഷണം എവിടെ വരെയായെന്നു അറിയാൻ മലയാളിക്ക് അവകാശമുണ്ടെന്നും സുരേന്ദ്രൻ പറയുന്നു. കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
“എന്റെ ഓർമ്മയിൽ കലാഭവൻ മണിയില്ലാത്ത ആദ്യത്തെ ഓണമാണിത്. ഓണദിവസങ്ങളിൽ വിവിധ ചാനലുകളിൽ മണിയുടെ ഓണപ്പരിപാടികൾ മുടങ്ങാതെ കാണാറുണ്ടായിരുന്നു. ഓണത്തെക്കുറിച്ചുള്ള നാടൻ പാട്ടുകൾ ഇത്രയേറെ പാടിയ വേറൊരാളുണ്ടോ എന്ന് സംശയമാണ്.
ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് അതല്ല. സത്യത്തിൽ എന്താണ് മണിക്കു സംഭവിച്ചത്? ഇതു സംബന്ധിച്ച അന്വേഷണം എന്തായി?മരണകാരണം മലയാളിക്കറിയാൻ അവകാശമില്ലേ?പിണറായി വിജയൻ സർക്കാരിനു ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ? ഓരോ മലയാളിയും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണിത്. സർക്കാരിനു മറുപടി പറയാൻ ബാധ്യതയുണ്ട്.”
Post Your Comments