NewsInternational

സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യ-ചൈന ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവക്ലബ്ബ് അംഗത്വം ചൈന അട്ടിമറിച്ചതിന് രണ്ടര മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കായി ഒത്തുകൂടി. ആണവ നിരായുധീകരണം, ആണവ നിര്‍വ്യാപനം എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ഇന്നത്തെ ചര്‍ച്ചകള്‍. ആണവവ്യാപാരികളുടെ ഉന്നതഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. ഈ വിഷയം ബഹുകക്ഷി ചര്‍ച്ചകളിലൂടെ വേണം, അല്ലാതെ ഇരുകക്ഷി ചര്‍ച്ചയിലൂടെയല്ല പരിഹരിക്കപ്പെടേണ്ടത് എന്ന നിലപാടാണ് ചൈനയ്ക്ക്.

ആയുധനിയന്ത്രണത്തിനുള്ള ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഡയറക്ടര്‍ ജനറല്‍ വാംഗ് കുന്‍ന്‍റെ നേതൃത്വത്തിലുള്ള ചൈനീസ്‌ സംഘമാണ് നിരായുധീകരണം-അന്താരാഷ്‌ട്ര സുരക്ഷ എന്നിവയ്ക്കുള്ള ജോയിന്‍റ് സെക്രട്ടറിയായ അമന്‍ദീപ് സിംഗ് ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവുമായി വിദേശകാര്യ മന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

ഓഗസ്റ്റ് 13-ന് നടന്ന കൂടിക്കഴച്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചൈനീസ്‌ വിദേശകാര്യ മന്ത്രി വാംഗ് യിയും അംഗീകരിച്ച നിരായുധീകരണം, നിര്‍വ്യാപനം എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത്. ഇന്ത്യയുടെ ആണവക്ലബ്ബ് അംഗത്വം സംബന്ധിച്ച വിഷയവും സവിശേഷ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ചര്‍ച്ചകള്‍ സ്പഷ്ടവും, പ്രായോഗികതയില്‍ ഊന്നിയുള്ളതും, വസ്തുതാപരവുമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ആണവക്ലബ്ബിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച ചൈനയുടെ ആശങ്കകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയും, ഇന്ത്യയുടെ നിലപാടുകള്‍ ക്ലബ്ബിലെ മറ്റംഗങ്ങളുടെ മുന്നില്‍ അറിയിക്കാമെന്ന ഉറപ്പും ചൈന നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button