ബെയ്ജിംഗ്: ഇന്ത്യയുടെ എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തടസ്സം നിന്ന് ചൈന. എന്‍എസ്ജി (ആണവദാതാക്കളുടെ സംഘം) അംഗത്വം ലഭിക്കണമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പിടണമെന്ന നിലപാട് ചൈന ആവര്‍ത്തിച്ചിരിക്കുകയാണ്. എന്‍ടിപിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്‍കാറില്ലാത്തതിനാല്‍ ഇന്ത്യയുടെ ആവശ്യത്തില്‍ ശ്രദ്ധയോടെയുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്നും ചൈന പറഞ്ഞു.
എന്‍എസ്ജിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗം ഇന്നലെ ബെയ്ജിംഗില്‍ സമാപിച്ചിരുന്നു. ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി എന്‍എസ്ജിയുടെ ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ചൈനീസ് വിദേശകാര്യവക്താവ് ഗെന്‍ ഷുവാംഗ് പറഞ്ഞു. എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വംസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്തോയെന്ന ചോദ്യത്തിന് എന്‍പിടിയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഗെന്‍ ഷുവാംഗിന്റെ മറുപടി.
Post Your Comments