Latest NewsIndia

ഡൽഹി കനത്ത സുരക്ഷയിൽ: ഡ്രോണ്‍ നിരീക്ഷണം, ചെങ്കോട്ട വളഞ്ഞ് എന്‍സ്ജിയും എസ്ഡബ്ല്യൂഎടി കമാന്‍ഡോകളും ഷാര്‍പ് ഷൂട്ടര്‍മാരും

ഡല്‍ഹി പോലീസിന്റെ സൈബര്‍ സംഘം ഡ്രോണ്‍ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയയില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്നും അസ്താന

ന്യുഡല്‍ഹി :  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷ സന്നാഹമൊരുക്കി പോലീസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. എന്‍സ്ജിയും എസ്ഡബ്ല്യൂഎടി കമാന്‍ഡോകളും ഷാര്‍പ് ഷൂട്ടര്‍മാരും അടങ്ങുന്ന വന്‍ സംഘമാണ് ചെങ്കോട്ട വളഞ്ഞ് സുരക്ഷ ഒരുക്കുന്നത്.

സമര നേതാക്കളുമായി സംസാരിക്കുകയാണെന്നും റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അസ്താന പറഞ്ഞു. സ്വാതന്ത്ര്യദിനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പഴയതുപോലെ ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷത്തെ ഭീഷണികളുടെ വ്യത്യസ്ത സ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഏതൊരു ശ്രമവും തടയാന്‍ സെന്‍സിറ്റീവ് മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട് . ഡല്‍ഹി പോലീസിന്റെ സൈബര്‍ സംഘം ഡ്രോണ്‍ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയയില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്നും അസ്താന പറഞ്ഞു.

ആളുകളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും അവര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അസ്താന പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കർഷക സമരക്കാർ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അത് കണക്കിലെടുത്താണ് കര്‍ശന സുരക്ഷ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button