ന്യൂഡല്‍ഹി : റെയില്‍വെ സ്റ്റേഷനുകളിലെ കുടിവെള്ളത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. റെയില്‍വെ സ്റ്റേഷനുകളില്‍ ലഭിക്കുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയ ഉണ്ടെന്ന് സമ്മതിച്ച് ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നല്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നല്കിയ വിശദീകരണത്തിലാണ് റെയില്‍വെ ഇക്കാര്യം പറയുന്നത്.
100 മില്ലി കുടിവെള്ളത്തില്‍ 10 യൂണിറ്റ് തെര്‍മോടോളറന്റ് കോളിഫോം ബാക്ടീരിയ അനുവദനീയം ആണെന്ന് ഇന്ത്യന്‍ റെയില്‍വെയുടെ മെഡിക്കല്‍ മാനുവലില്‍ പറയുന്നു. എന്നാല്‍ യൂണിഫോം ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് പ്രോട്ടോകോള്‍ പ്രകാരം കുടിവെള്ളത്തില്‍ ഒരു യൂണിറ്റ് കോളിഫോം പോലും അനുവദനീയമല്ല.
കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ പരിഷ്കരിച്ച സംവിധാനം പിന്തുടരണമെന്ന് എല്ലാ റെയില്‍വെ സോണുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മനുഷ്യവിസര്‍ജ്യത്തിലെ ബാക്ടീരിയകളെ അകറ്റാനുള്ള ക്ലോറിനേഷന് ഡല്‍ഹി, ഗാസിയാബാദ്, വരാണാസി, അമ്പാല കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ നടക്കുന്നില്ലെന്ന് ദേശീയ പാരിസ്ഥിതിക എഞ്ചിനീയറിംഗ് ഗവേഷണ സ്ഥാനപനത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments