ലഖ്‌നൗ: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ 15കാരിക്ക് പോലീസിന്റെ അപമാനവും ഭീഷണിയും നേരിടേണ്ടി വന്നു. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ റാണി ലക്ഷ്മിഭായ്ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. കോടതിയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ഭീഷണി നേരിട്ടത്. മൊഴിനല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി എസ്.ഐ നസിയയെയും അമ്മയേയും അസഭ്യം പറഞ്ഞു.
ചൂതാട്ട സംഘത്തിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവത്തില്‍ എസ്.ഐ നിവാസ് മിശ്രയെ സര്‍ക്കാര്‍ സസ്പെന്റു ചെയ്തു. ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിനാണ് റാണി ലക്ഷ്മിഭായ് ധീരത പുരസ്‌കാരം പതിനഞ്ചുകാരി നസിയയ്ക്ക് ലഭിച്ചത്. പ്രദേശത്തുള്ള ചൂതാട്ടക്കാര്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാതെ വന്നതോടെ നസിയ മുഖ്യമന്ത്രി അഖിലേഷ് യാദവിന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ പോലീസ് ചന്ദ്രപാല്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു.
ഇയാളെ കോടതിയില്‍ ഹാജരാക്കവേയാണ് നസിയയ്ക്കും കുടുംബത്തിനും പോലീസിന്റെ ഭീഷണിയുണ്ടായത്. സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മൊഴി നല്‍കാന്‍ എത്തിയതായിരുന്നു നസിയ.
Post Your Comments