IndiaNews

നവജാതശിശുവിനെ തെരുവ് നായ്ക്കള്‍ കൊന്നു തിന്നു

 

ഹൈദരാബാദ്: കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നു ജീവിക്കുന്നതിനിടെ ഹൈദരാബാദില്‍ നിന്നു ഞെട്ടിക്കുന്ന ഒരു വാര്‍ത്ത. വികരാബാദ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണു സംഭവം.നായ്ക്കള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം.

നായ്ക്കളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.ശനിയാഴ്ച രണ്ടു സ്ത്രീകളാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നതെന്നും ഞായാറാഴ്ച രാവിലെ അവര്‍ കുട്ടിയെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്ന വികാരാബാദ് അത്ര വികസനങ്ങൾ ഒന്നും ചെന്നെത്താത്ത സ്ഥലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button