മുംബൈ:ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പന്ത്രണ്ട് മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്‌പാനിഷ് ടാൽഗോ ട്രെയിൻ.ഇന്നലെ 2:45 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ന് മുംബൈയിലെത്തി.ഡൽഹി മുംബൈ യാത്ര നാലുമണിക്കൂറായി ചുരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർഫാസ്റ് ടാൽഗോ ട്രെയിൻ പരീക്ഷണം നടത്തിയത്.മണിക്കൂറിൽ ഇരുന്നൂറ്റി ഇരുപത് കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്.
ഒൻപത് ലൈറ്റ് വെയിറ്റ് കോച്ചുകളാണ് ഇതിനുള്ളത്.കഴിഞ്ഞ ഏപ്രിലിലാണ് ട്രെയിൻ മുംബൈയിലെത്തിയത്.ആയിരത്തി നാന്നൂറ് കിലോമീറ്ററാണ് ഡൽഹി -മുംബൈ ട്രാക്കുകളുടെ ദൂരം.നിലവിൽ പതിനാറു മണിക്കൂർകൊണ്ട് യാത്ര ചെയ്യാവുന്ന രാജധാനി എക്സ്‌പ്രസ് ആണ് ഒന്നാമൻ.രണ്ട് എക്സിക്യൂട്ടീവ് ,നാല് ചെയർ കാർ ,ഒരു കഫ്റ്റീരിയ എന്നിവയടക്കം ഒൻപത് കോച്ചുകളാണ് ടാൽഗോയിലുള്ളത്
Post Your Comments