IndiaNews

ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ഭാര്യയുടെ അവിഹിതം മറ്റൊരു പ്രവാസി ഭര്‍ത്താവ് കൂടി അരുംകൊലയ്ക്കിരയായി

ന്യൂഡല്‍ഹി : വീണ്ടും മറ്റൊരു പ്രവാസി ഭര്‍ത്താവും ഭാര്യയുടെ അവിഹിത ബന്ധത്തിന് രക്തസാക്ഷിയായി. ഇത്തവണ രക്തസാക്ഷിയായത് ലണ്ടനില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ ഭര്‍ത്താവാണ്. ഉത്തര്‍പ്രദേശിലെ ബന്‍ഡ ജില്ലയിലെ ശ്വാതോറിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ലണ്ടനില്‍ നിന്നും അവധിയ്ക്ക് വന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പിന്നീട് മരണം ഉറപ്പുവരുത്താനായി തല മുറിച്ച് മാറ്റുകയും ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള സിഖുകാരനായ സുഖ്ജിത് സിംഗാണ് കൊല്ലപ്പെട്ടത്.

സുഖ്ജിത് സിംഗിന്റെ തന്നെ ഉറ്റസുഹൃത്തായ ഗുര്‍പ്രീത് സിംഗാണ് ഭാര്യയെ പ്രണയിച്ച് കാമുകിയാക്കിയത്. സുഖ്ജിത് കൗറിന് ഗുര്‍പ്രീത് സിംഗിലുള്ള അമിത വിശ്വാസം ഇയാള്‍ മുതലെടുക്കുകയായിരുന്നു. ഒടുവില്‍ ഇത് സുഖ്ജിതിന് വിനയായി മാറുകയായിരുന്നു.

സുഖ്ജിതും ഗുര്‍പ്രീതും സ്‌കൂള്‍ പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ബ്രിട്ടണിലേയ്ക്ക് താമസം മാറിയതിനു ശേഷവും 2005 ല്‍ രമണ്‍ദീപിനെ കല്യാണം കഴിച്ചതിനു ശേഷവും ഗുര്‍പ്രീത് കൗറുമായി ഉറ്റബന്ധത്തിലായിരുന്നു. ഒടുവില്‍ ആ കൈകൊണ്ട് തന്നെ മരണവും.

കഴിഞ്ഞ നവംബര്‍ മുതലാണ് ഗുര്‍പ്രീതുമായി രമണ്‍ദീപ് അവിഹിതബന്ധം പുലര്‍ത്തി തുടങ്ങിയതെന്നും ഭര്‍ത്താവിനെ ഒഴിവാക്കാനായി ഇവര്‍ ഗൂഢാലോചന നടത്തിവരികയായിരുന്നു   എന്നുമാണ് സൂചനകള്‍.
കൊലപാതകത്തിന് ശേഷം കൊല്ലപ്പെട്ട സുഖ്ജിത് സിംഗിന്റെ സമ്പാദ്യങ്ങളും പണവുമായി കാമുകീ-കാമുകന്‍മാര്‍ ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button