കൊച്ചി: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാലും കെ ബാബുവിന് രക്ഷയില്ല. ആദായനികുതി വകുപ്പും കെ ബാബുവിന് പിന്നാലെയുണ്ട്. കേസിന്റെ അന്വേഷണത്തിന് ശേഷം ബാബു അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ് നല്‍കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവിന്റെയും ബന്ധുക്കളുടെയും മക്കളുടെയും വിവരങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ ഔദ്യോഗികമായി രേഖകള്‍ ഏറ്റുവാങ്ങി ആദായനികുതിവകുപ്പ് പരിശോധന തുടങ്ങും. വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.
ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതാണ്. വിജിലന്‍സ് അന്വേഷണത്ില്‍ തെളിയുന്ന സ്വത്തുക്കളുടെ ആസ്തിയൊക്കെ പരിശോധിച്ചാകും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുക.
Post Your Comments