തിരുവനന്തപുരം : ത്യാഗത്തിന്റേയും സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും സ്മരണകള്‍ ഉണര്‍ത്തി ഇന്ന് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നു.
ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ചു ജീവിതം ചരിത്രമാക്കിയ ഇബ്രാഹിം പ്രവാചകന്റെ തപിക്കുന്ന ഓര്‍മകള്‍ അയവിറക്കി ഇന്ന് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ (ഈദുല്‍ അസ്ഹാ) ആഘോഷിക്കുന്നു. ത്യാഗസ്മരണകള്കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമാണു ബലിപെരുന്നാള്‍.
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് തന്നെയാണ് വലിയ പെരുന്നാള്‍. വലിയപെരുന്നാളിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനള്‍ നടന്നു.
Post Your Comments