കാഠ്മണ്ഡു: പശുവിന്റേതിന് സമാനമായ കണ്‍പീലികള്‍, താറാവിന്റേത് പോലെ ശബ്ദം, നിലത്ത് കാല് കുത്താന്‍ പോലും അനുവാദമില്ല .ഏഴ് വയസ് മാത്രം പ്രായമുള്ള മനുഷ്യ ദൈവത്തിന്റെ പ്രത്യേകതകളാണിത്.പ്രായത്തില്‍ ഒതുങ്ങുന്നതല്ല ദൈവത്തിലുള്ള നേപ്പാളികളുടെ വിശ്വാസം. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരു ഒരു പോലെ ആരാധിക്കുന്ന ഈ ദൈവത്തെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഈ കൂട്ടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കുമാരി ദഹല്‍ അടക്കമുള്ളവരുമുണ്ട്.നേപ്പാളിലെ ഈ മനുഷ്യ ദൈവം അറിയപ്പെടുന്നത് കുമാരി എന്നാണ്. യഥാര്‍ത്ഥ പേര് യൂനിക എന്നാണ്.ദൈവത്തിന്റെ പ്രതിരൂപമാണെങ്കിലും കുമാരി താമസിക്കുന്നത് അച്ഛനമ്മമാര്‍ക്കൊപ്പമാണ്.മകളെ ദൈവമായി തെരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് യൂനികയുടെ പിതാവ് രമേഷ് ബജ്രാചാര്യ പറയുന്നു.
വാലിട്ട് കണ്ണഴുതി, വര്‍ണ്ണപ്പട്ടും ആഭരണങ്ങളും ധരിച്ച് ഒരു ദൈവീക ഭാവം തന്നെയുണ്ട് ഈ പെണ്‍കുട്ടിക്ക്.കുമാരിയെ ഒരുക്കുന്നത് ‘അമ്മ സബിതയാണ് .കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്കുണ്ട്. അതുകൊണ്ട് കൂട്ടുകാർ കുമാരിയുടെ വീട്ടിലെത്തുകയാണ് ചെയ്യുന്നത്.രക്ഷിതാക്കള്‍ അതീവ സുരക്ഷയോടെയാണ് കുമാരിയെ സംരക്ഷിക്കുന്നത്.ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു കുമാരി ദേവിയുടെ ഉത്സവം. നേപ്പാളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകൾ കുമാരിയെ കാണുവാനും അനുഗ്രഹം വാങ്ങുമാനുമായി എത്തിയിരുന്നു.
Post Your Comments