ലക്നോ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയില്‍നിന്നു നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബേഹത് എംഎല്‍എ മഹാവീര്‍ റാണ, പാലിയ എംഎല്‍എ റോമി സാഹ്നി, തില്ഹര് എംഎല്‍എ റോഷന് ലാല്‍ വര്‍മ, നവ്ഹ്തോര് എംഎല്‍എ ഓം കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എംഎല്‍എമാരുടെ ചുവടുമാറ്റമെന്നതു ശ്രദ്ധേയമാണ്. തുടർന്നു ഇവരെ ബി എസ് പിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.യുപി ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൌര്യ എംഎല്‍എമാരെ സ്വാഗതം ചെയ്തു.
Post Your Comments