വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. മൂവാറ്റുരുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി വാഴക്കുളം പനവേലില്‍ അനിധരന്റെ മകള്‍ നന്ദന (17) കഴിഞ്ഞ മൂന്നിനാണ് ആത്മഹത്യാശ്രമം നടത്തിയത്. അന്നേ ദിവസം രാവിലെ സ്കൂളില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യശ്രമം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനി മജിസ്ട്രേസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിട്ടുമുണ്ട്.
പരീക്ഷക്ക് മുമ്പായി കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളിലെ അദ്ധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചിരുന്നു. ഇതിനിടെ നന്ദനയുടെ ബാഗില്‍നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. തുടര്‍ന്ന് പ്രധാനാധ്യാപിക സുനിത, നന്ദനയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് അച്ഛന്‍ അനിധരന്‍ പറയുന്നു. സ്കൂളിലുണ്ടായിരുന്ന ചില രക്ഷിതാക്കളുടെയും മറ്റ് അദ്ധ്യാപകരുടെയും മുന്നില്‍വച്ച് കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചു. ഇതിനൊടുവില്‍ ഇങ്ങനെയൊക്കെ എഴുതുന്ന കൂട്ടത്തിലാണെങ്കില്‍ ഒരു അഭിസാരികയെപ്പോലെ ജീവിക്കുന്നതിലും ഭേദം പോയി മരിക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ ഉപദേശിച്ചുവത്രെ. ഇതിനും ശേഷം നന്ദനയുടെ അമ്മയുടെ ഫോണില്‍ വിളിച്ച ശേഷം നന്ദനയുടെ പേരില്‍ ഒരു സാധനം ഇവിടെ ഉണ്ടെന്നും രക്ഷിതാക്കള്‍ ആരെങ്കിലും തിങ്കളാഴ്ച സ്കൂളിലെത്തി അത് ഒപ്പിട്ട് വാങ്ങണണെന്നും പറഞ്ഞു.
എന്താണ് കാര്യമെന്നോ മറ്റ് വിവരങ്ങളോ പ്രിന്‍സിപ്പല്‍ അമ്മയോട് പറഞ്ഞില്ല.ഇതിന്റെ മനോവിഷമത്തിലാണ് സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ഉടനെ നന്ദന മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അച്ഛന്‍ പറയുന്നു.ആശുപത്രിയില്‍ വച്ച് കുട്ടിയോട് ചോദിച്ചപ്പോഴാണ് അച്ഛനോട് ഞാനെല്ലാം പറയാമെന്ന് പറഞ്ഞ്, നന്ദന നടന്ന സംഭവങ്ങളെല്ലാം വിവരിച്ചത്. കുട്ടിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്തി ശാസിക്കുകയോ അതുമല്ലെങ്കില്‍ രണ്ട് അടികൊടുക്കുകയോ ചെയ്തിരുന്നെങ്കില്‍ തനിക്ക് മകളെ നഷ്ടമാകില്ലായിരുന്നെന്ന് കണ്ണീരോടെ അച്ഛന്‍ പറഞ്ഞു. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന നന്ദന മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. രാത്രി ആരോഗ്യനില വഷളായി. പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിച്ചിരുന്നു
Post Your Comments