NewsIndia

പത്മ പുരസ്കാരങ്ങള്‍ ഇനി ആര്‍ക്കും കുത്തകയാക്കാനാകില്ല; വന്‍പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: മോഡി സർക്കാർ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നൽകുന്ന പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ നൽകാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകികൊണ്ട് പുതിയ ഭരണ പരിഷ്‌കാരങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ്. ആദ്യമായാണ് പത്മ പുരസ്‌കാരങ്ങൾ ജനങ്ങളെ പങ്കെടുപ്പിച്ച് നിശ്ചയിക്കുന്നത്. ഇനി മുതൽ പത്മ പുരസ്‌കാരങ്ങൾക്ക് ഓൺലൈൻ മുഖേന മാത്രമേ ശുപാർശ നൽകാനാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മലയാളികൾക്ക് ഏറ്റവും വലിയ സേവനം നൽകുന്നവരെ ഇനി മുതൽ പത്മാ പുരസ്‌കാരത്തിനായി നമുക്ക് നാമനിർദ്ദേശം ചെയ്യാൻ അവസരമുണ്ട്. പത്മാ പുരസ്‌കാരത്തിനായി വാവ സുരേഷിനെ പോലെ സമൂഹ നന്മ മാത്രം ലക്ഷ്യമിടുന്ന പൊതു സേവകരെ ആരും നാമനിർദ്ദേശം ചെയ്യുക പതിവില്ല. മടിയിലെ കാശിന്റെ കനം കാട്ടി പ്രമുഖർ എല്ലാം പുരസ്‌കാരങ്ങൾ നേടുമ്പോൾ വാവ സുരേഷിനെ പോലുള്ളവർ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങാതെ പോകുക പതിവായിരുന്നു.ഇതിനു വിരാമമിട്ടിരിക്കുകയാണ് മോഡി സർക്കാർ.
പൊതു ജനങ്ങൾക്ക് അർഹരായവവരുടെ പേരുകൾ പരാമർശിക്കാൻ സാധിക്കും. പത്മ പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതിൽ അപാകം ചൂണ്ടിക്കാട്ടി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്. അതു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ നൽകാം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അവാർഡുകൾ എന്ന വിഭാഗത്തിലൂടെയാണ് ശുപാർശ നൽകേണ്ടത്. ഇതിൽ പൗരന്മാർ, അഥോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. ജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്. പുരസ്‌കാരങ്ങൾക്ക് അർഹരാണെന്ന് കരുതപ്പെടുന്ന വ്യക്തികളെ മാത്രമല്ല, സ്വന്തം പേര് ശുപാർശ ചെയ്യാനും സാധിക്കും.

ശുപാർശ നൽകാൻ ഉദ്ദേശിക്കുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആധാർ നമ്പറടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും നൽകണം. ഈ മാസം 15 ആണ് ശുപാർശ നൽകേണ്ട അവസാന തീയതി.ഇത്തരത്തിൽ പുരസ്‌കാര നിർണയത്തിന് ജനങ്ങളെ കൂടി ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. കഴിവുകളുള്ള അധികം അറിയപ്പെടാത്തവരെ പുരസ്‌കാരത്തിന് അർഹരാക്കാൻ ഇതുവഴി സാധിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവയ്ക്കും ഭാരതരത്‌നം, പത്മവിഭൂഷൺ ബഹുമതി ലഭിച്ചവർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ തുടങ്ങിയവർക്കുമാണ് നാമനിർദ്ദേശം നൽകാൻ അനുവാദമുള്ളത്.അടുത്ത വർഷത്തെ പത്മാ പുരസ്‌കാര നിർണ്ണയത്തിനായി സർക്കാരിന് മുമ്പിൽ ഇതുവരെ 17,000 അപേക്ഷകൾ കിട്ടിക്കഴിഞ്ഞു. എന്നാൽ ഇതിൽ പലരും പ്രശസ്തി മോഹിക്കുന്നവരാണ് . സത്യസന്ധമായ വിവരങ്ങൾ മറച്ചുവച്ചാണ് ഇവർ പത്മാ പരുസ്‌കാരങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനാവുക. രാഷ്ട്രീയ പരിഗണനകൾ സംസ്ഥാന സർക്കാരും മാനദണ്ഡമാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ പരിഷ്‌കാരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button