കൊച്ചി: കെഎം മാണിക്കെതിരെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്. കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍ ശ്രീരാജ് കെ.പിള്ളയെയാണ് വധിക്കാന്‍ ഗൂഢാലോചന നടന്നത്.
2013ലാണ് ക്വട്ടേഷന്‍ സംഘം ഇങ്ങനെയൊരു വധശ്രമം നടത്താന്‍ ശ്രമിച്ചത്. ഇതിനുപിന്നാലെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ശ്രീരാജിനു പൊലീസ് സംരക്ഷണം നല്‍കി. ശ്രീരാജ് ഉള്‍പ്പെട്ട സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ഇപ്പോള്‍ വിജിലന്‍സ് മാണിക്കെതിരെ കേസെടുത്തിട്ടുള്ളത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായ ക്വട്ടേഷന്‍ സംഘത്തില്‍നിന്നാണ് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഒരാളുടെ പോക്കറ്റില്‍നിന്നും ഒരു ഫോട്ടോ ലഭിച്ചു. ഇത് ശ്രീരാജ് കെ.പിള്ളയുടേതായിരുന്നു. തുടര്‍ന്ന് ശ്രീരാജ് കെ.പിള്ളയ്ക്ക് അടിയന്തരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments