KeralaNews

കെ.കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്ക് മൈക്കില്ല, പോലീസിനെതിരെ പി. ജയരാജന്‍ രംഗത്ത്

കണ്ണൂർ:മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിൽ മൈക്ക് ഉപയോഗിക്കുന്നതിനാണ് പൊലീസ് അനുമതി നിഷേധിച്ചത്.അതേസമയം പ്രദേശത്തെ സംഘർഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ
പരിപാടികൾക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാർഥികൾക്കുളള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങിൽ ഉദ്ദേശിച്ചതെന്നു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

പൊലീസ് നടപടി സംഘപരിവാർ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഓണാഘോഷങ്ങൾക്ക് ഇത്തരത്തിൽ അനുമതി നിഷേധിച്ച നടപടി പിൻവലിക്കണമെന്നും ജയരാജൻ ആവശ്യപ്പെടുകയുണ്ടായി.പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും പി.ജയരാജൻ കുറ്റപ്പെടുത്തുകയുണ്ടായി.എന്നാൽ മുഴക്കുന്ന് പഞ്ചായത്ത് അപേക്ഷ നൽകുന്ന സമയത്ത് സംഘർഷ സാഹചര്യം നിലനിന്നിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്ഐ പി.എ.ഫിലിപ് പറയുകയുണ്ടായി.ഉന്നത പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്നും എസ്ഐ പി.എ.ഫിലിപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button