Kerala

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: അപകടത്തില്‍പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ, എമര്‍ജന്‍സി ട്രോമ കെയര്‍ തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളിലൂടെ തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭക്ഷണക്രമവും വ്യായാമ ശീലവും അഭ്യസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പും ദേശിയ ആരോഗ്യ ദൗത്യവും സംയുക്തമായി ആവിഷ്‌കരിക്കുന്ന വിബ്ജിയോര്‍ ക്യാമ്പസ് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വളര്‍ന്നു വരുന്ന തലമുറയെ ബോധവല്‍കരണം നടത്തി സമൂഹത്തില്‍ മാതൃകാപരമായ ബോധവല്‍കരണം നടത്താന്‍ വേണ്ടിയാണ് വിബ്ജിയോര്‍ ക്യാമ്പസ് ഹെല്‍ത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ വിദ്യാര്‍ഥികളിലെ ശാരീരികക്ഷമത, വ്യായാമം, യോഗ, എന്നിവ പ്രോത്സാഹിപ്പിക്കാനും പരിശീലനം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. യുവതലമുറ അടിമപ്പെട്ട് പോകുന്ന മദ്യപാനം, പുകയില, മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുകയും ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കിക്കൊടുത്ത് ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച കാര്യവും മന്ത്രി ചടങ്ങില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button